08:46 am 29/6/2017
ഷിക്കാഗോ: നാഷണല്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ റാഫിളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തുകയുണ്ടായി. ജൂണ്‍ 17-നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചാണ് സമ്മാനദാനം നടത്തിയത്. മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു. മാര്‍ ജോയി ആലപ്പാട്ട്, ഫാ. ജോണിക്കുട്ടി പുലിശേരി, റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറനില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
എസ്.എം.സി.സി നാഷണല്‍ ചെയര്‍പേഴ്സണ്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സദസിന് സ്വാഗതം അരുളി. മാര്‍ ജേക്കബ് അങ്ങാടിയത്ത് വിജയികളായവരെ അനുമോദിക്കുകയും എസ്.എം.സി.സിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിജയാശംസകള്‍ നേരുകയും ചെയ്തു. അതോടൊപ്പം മാര്‍ ജോയി ആലപ്പാട്ട് വിജയികള്‍ക്ക് അനുമോദനങ്ങളും നന്മകളും നേരുകയുണ്ടായി.
നിറഞ്ഞ സദസ്സിന് ജോണ്സണ് കണ്ണൂക്കാടന്‍ നന്ദി പറഞ്ഞു. റാഫിളിന്റെ നറുക്കെടുപ്പ് ഹ്യൂസ്റ്റന്‍ സെന്റ് ജോസഫ്സ് ചര്‍ച്ചിലാണ് നടത്തിയത്.
എസ്.എം.സി.സി ആദ്ധ്യാത്മികാധ്യക്ഷന് റവ.ഫാ. കുര്യന് നെടുവേലിച്ചാലുങ്കലും, എസ്.എം.സി.സി നാഷണല്‍ പ്രസിഡന്റ് ബോസ് കുര്യന്റേയും നേതൃത്വത്തിലാണ് റാഫിള്‍ വിജയികളെ തെരഞ്ഞെടുത്തത്. മത്തായി കൊച്ചുപുരയ്ക്കല്‍ ചടങ്ങിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.
ഫ്രാന്‍സീസ് തോമസ് (സെന്റ് തോമസ് ഫൊറോനാ ചര്‍ച്ച്, സാന്റാ അന്ന, സി.എ).
ജോസ് ദേവസി (സെന്റ് തോമസ് ഫൊറോനാ ചര്‍ച്ച്, സാന്റാ അന്ന, സി.എ).
അനീഷ് തോമസ് (സെന്റ് ജോസഫ്സ് കാത്തലിക് ചര്‍ച്ച്, ഹൂസ്റ്റന്‍).
പ്രോത്സാഹന സമ്മാനങ്ങള്‍:
ആഗ്നസ് മാത്യു (ഷിക്കാഗോ), ലിനി (കാലിഫോര്‍ണിയ), റോണി ജോര്‍ജ് (ഹ്യൂസ്റ്റന്‍) എന്നിവരാണ് റാഫിളില്‍ സമ്മാനാര്‍ഹരായത്.
ഷാബു മാത്യു, സണ്ണി വള്ളിക്കളം, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ഷിബു അഗസ്റ്റിന്, ആന്റോ കവലയ്ക്കല്‍, ജോണ്സണ് കണ്ണൂക്കാടന്‍, ആഗ്നസ് തെങ്ങുംമൂട്ടില്‍ എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.