എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി രണ്ടു മാസം കൂടി അനുവദിച്ചു

12.27 AM 10-06-2016
0kim39ye
എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി രണ്ടു മാസം കൂടി അനുവദിച്ചു. കസില്‍ അന്തിമ വാദം കേള്‍ക്കുന്നത് രണ്ടുമാസം കൂടി നീട്ടി വെയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസ് ബി കെമാല്‍ പാഷയുടെ ഉത്തരവ്.
അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരംജിത് സിംഗ് പഠ്‌വാലിയ ഹര്‍ജിയില്‍ സി.ബി.എഐക്ക് വേണ്ടി ഹാജരാകുമെന്നും ഈ സാഹചര്യത്തില്‍ അപേക്ഷ അനുവദിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരംജിത് സിംഗ് ഹാജരാകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സി.ബി.ഐയുടെ അഭിഭാഷകന്‍ പി.ചന്ദ്രശേഖരന്‍പിള്ള വ്യക്തമാക്കി. ഈ അവസരത്തിലാണ് കോടതിയുടെ തീരുമാനം.