കോയമ്പത്തൂര്‍: എസ്.ഐയുടെ വീട്ടില്‍ മോഷണം. കോയമ്പത്തൂരില്‍ റെയില്‍വേ പോലീസ് സബ് ഇന്‍സ്പെക്ടറായ ശിവചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണ്ണവും 3 ലക്ഷം രൂപയുമാണ് മോഷണം പോയത്. എസ്.ഐയും കുടുംബവും വീട്ടിലുള്ളപ്പോഴാണ് മോഷണം നടന്നത്.
രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുകളിലെ നിലയിലാണ് ശിവചന്ദ്രനും ഭാര്യയും മക്കളും ഉറങ്ങിയിരുന്നത്. വീടിന്റെ പുറത്തേക്കുള്ള വാതില്‍ പൊളിച്ചിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. ശരവണംപട്ടി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി തെളിവെടുപ്പ് നടത്തി.