ഏകദിന സെമിനാര്‍ മെയ് 28ശനിയാഴ്ച്ച ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സില്‍

03-22 PM 18-05-2016
onedayseminar_pic
ജോയിച്ചന്‍ പുതുക്കുളം

ഫ്‌ളോറിഡ: ‘നമ്മുടെ കുട്ടികളെ എങ്ങനെ സഭയുടെ വിശ്വാസത്തില്‍ വളര്‍ത്താം’ എന്ന വിഷയത്തില്‍ ‘തിയോളജി ഓഫ് ബോഡി’യെ ആസ്പദമാക്കി ഏകദിന സെമിനാര്‍ മെയ് 28ന് ശനിയാഴ്ച്ച ഫ്‌ലോറിഡയിലെ സ്പ്രിങ്ങ്‌സിലുള്ള സിറോ മലബാര്‍ പള്ളിയില്‍ വച്ച് അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി നടത്തുന്നതാണ്. ഫ്‌ളോറിഡായിലെ കോറല്‍ സ്പ്രിങ്ങ്‌സിലുള്ള ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് സിറോ മലബാര്‍ ദേവാലയത്തില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ടു 5:30 വരെ ആയിരിക്കും സെമിനാര്‍ നടത്തപ്പെടുക. സെമിനാര്‍ നയിക്കുന്നത് തിയോളജി ഓഫ് ദി ബോഡി ഫോര്‍ ലൈഫ് മിനിസ്ട്രിയുടെ സ്ഥാപകനായ ബഹുമാനപ്പെട്ട ശ്രീ.ബാബു ജോണ്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രെഷനും ബന്ധപ്പെടുക: ഫാ.കുര്യാക്കോസ് കുമ്പകീല്‍ (വികാരി, ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്), ഫാ. സുനി പടിഞ്ഞാറേക്കര (വികാരി, വി.യുദാസ്ലീഹ ക്‌നാനായ ചര്‍ച്), മിസ്.റോസിലി പനികുളങ്ങര (ഫോണ്‍: 954 801 2580), ജിമ്മി എമ്മാനുവല്‍ (ഫോണ്‍: 786 382 9501), സുബി സ്ടീഫെന്‍ (ഫോണ്‍: 954 263 4837). സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.