09:20 AM 01/11/2016
ഹൈദരാബാദ്: ആന്ധ്രപ്രദേശ്- ഒഡിഷ അതിര്‍ത്തിയില്‍ 34 മാവോയിസ്റ്റുകാരെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ആരോപിച്ച് അഞ്ചു സംസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ മാവോയിസ്റ്റ് തീരുമാനം. സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റി മെംബറും കേന്ദ്രവക്താവുമായ പ്രതാപ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി മാവോയിസ്റ്റ് വക്താക്കള്‍ അറിയിച്ചു.
പൊലീസ് പ്രത്യേക രഹസ്യ സേനയെ നിയോഗിച്ചാണ് മാവോയിസ്റ്റുകളെ കൊല്ലാന്‍ പദ്ധതി തയാറാക്കുന്നതെന്ന് തെലങ്കാന മാവോയിസ്റ്റ് വക്താവ് ജഗന് പറഞ്ഞു. ഈ സംഭവത്തിനു പിന്നില്‍ ഒഡിഷ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരായ നവീന്‍ പട്നായികും ചന്ദ്രബാബു നായിഡുമാണെന്നും ഇരുവര്‍ക്കും ഇതിനു തിരിച്ചടി പ്രതീക്ഷിക്കാമെന്നും മാവോയിസ്റ്റ് ഈസ്റ്റ് ഡിവിഷന് കമ്മിറ്റി സെക്രട്ടറി കൈലാഷ് ഭീഷണിപ്പെടുത്തി.നവംബര്‍ മൂന്നിനാണ് തെലങ്കാനയില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീര്‍ഘകാലത്തിനു ശേഷമാണ് മാവോയിസ്റ്റുകള്‍ ബന്ദിനു പരസ്യ ആഹ്വാനംചെയ്ത് പ്രതിഷേധത്തിന് ഇറങ്ങുന്നത്. ഒക്ടോബര്‍ 24നാണ് ആന്ധ്രപ്രദേശ് ഒഡിഷ അതിര്‍ത്തിയായ ചിത്രകോണ്ട വനത്തില്‍ പ്രത്യേക കമാന്‍ഡോ ഫോഴ്സിന്‍െറ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ 34 മാവേയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. എന്നാല്‍, കവി വരാവര റാവുവടക്കമുള്ള ആക്ടിവിസ്റ്റുകള്‍ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് രംഗത്തത്തെിയിരുന്നു.