ഏഷ്യാ കപ്പ്: യു.എ.ഇക്കെതിരെ ഇന്ത്യക്ക് ജയം

6:39pm 4/3/2016
th (6)
ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റില്‍ പരിശീലന മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട കളിയില്‍ യു.എ.ഇക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 10.1 ഓവറില്‍ മറികടന്നു. ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ ഇന്ത്യ ഫൈനലില്‍ എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി നാല് ജയം നേടിയാണ് ഞായറാഴ്ച ബംഗ്ലദേശിനെതിരെ ഇന്ത്യ ഫൈനല്‍ കളിക്കാന്‍ പോകുന്നത്. സ്‌കോര്‍: യു.എ.ഇ, 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 81. ഇന്ത്യ 10.1 ഓവറില്‍ ഒരു വിക്കറ്റിന് 82

39 റണ്‍സ് നേടിയ ഓപണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. രോഹിത്തിനെ ടീം ടോട്ടല്‍ 43ല്‍ എത്തി നില്‍ക്കുമ്പോള്‍ ഖദീര്‍ അഹ്മദാണ് പുറത്താക്കിയത്. യുവരാജ് സിങ്ങും (14 പന്തില്‍ 25) ശിഖര്‍ ധവാനും (20 പന്തില്‍ 16) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യു.എ.ഇക്കുവേണ്ടി 43 റണ്‍സെടുത്ത ഷൈമന്‍ അന്‍വറാണ് ടോപ്‌സ്‌കോറര്‍. ഷൈമനെ കൂടാതെ ഓപണര്‍ രോഹന്‍ മുസ്തഫ (11) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചു.