കൗണ്ടന്‍: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. കലാശപ്പോരാട്ടത്തിൽ പാരമ്പര്യവൈരികളായ പാകിസ്താനെ 3-2 ന് തോൽപിച്ചാണ് ഇന്ത്യ ഏഷ്യൻ േജതാക്കളായത്. രണ്ടു ഗോളുകൾക്കു പിന്നിട്ടുനിന്ന പാകിസ്താൻ തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും നിർണായക ഗോളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
നിലവിലെ ചാമ്പ്യന്മാരും പാരമ്പര്യ ൈവരികളുമായ പാകിസ്താനെതിരെ തുടക്കം മുതൽ ഇന്ത്യ ആക്രമണ ശൈലിയാണ് പുറത്തെടുത്തത്. 18–ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി കോർണർ വലയിലെത്തിച്ച് രൂപീന്ദർ പാൽ സിങ്ങാണ് ഇന്ത്യക്ക് മുൻതൂക്കം നൽകിയത്. അഞ്ചു മിനുട്ടിന്ശേഷം സർദാർ സിങ്ങിെൻറ തകർപ്പൻ പാസ് അഫാൻ യൂസഫ് പാക് വലയിലെത്തിച്ചു. 26ാം മിനുട്ടിൽ പെനാൽട്ടി കോർണർ ഇന്ത്യൻ വലയിലെത്തിച്ച് അലീം ബിലാലും 38–ാം മിനുട്ടിൽ ഇന്ത്യൻ വല ചലിപ്പിച്ച് അലി ഷാനും അലി ഷാൻ സമനില ഗോളും നേടി. രമൺദീപിന്റെ തകർപ്പൻ പാസ് നിക്കിൻ തിമ്മയ്യ പോസ്റ്റിലേക്ക് അടിച്ചുകയറ്റി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. പിന്നാലെ പാകിസ്താന് പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടുന്നത്. 2011ല്‍ പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി പ്രഥമ ചാമ്പ്യന്മാരായ ഇന്ത്യ 2012 ഫൈനലില്‍ പാകിസ്താനോട് തോറ്റിരുന്നു.