09:17 am 26/10/2016
വാന്‍കൂവര്‍: കരിമ്പുവിളയില്‍ പരേതനായ കേശവ കുറുപ്പിന്റെ ഭാര്യ ജാനമ്മ കുറുപ്പ് (98) നിര്യാതയായി. പരേതനായ ശ്രീധരന്‍പിള്ള, ഭാസ്ക്കരന്‍പിള്ള (വാന്‍കൂവര്‍), ശ്രീദേവി നായര്‍ (വാന്‍കൂവര്‍), സുഭാഷ് കുറുപ്പ് (എഡ്മന്റന്‍) എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: മണി, ബേബി, തമ്പാന്നൂര്‍ മോഹനന് (ഐഎപിസി നാഷ്ണല്‍ കമ്മറ്റിയംഗം, ജയ്ഹിന്ദ് വാര്‍ത്ത വാന്‍കൂവര്‍ റിജിയണല്‍ ഡയറക്ടര്‍), ജിനി. സംസ്കാരം പിന്നീട്. ഫോണ്‍: 1 778 865 2456, 1 604 597 0777.
ജാനമ്മ കുറുപ്പിന്റെ നിര്യാണത്തില്‍ ഐഎപിസി ചെയര്മാന് ജിന്‍സ്മോന്‍ പി. സക്കറിയ, വൈസ് ചെയര്‍പേഴ്സണ്‍ വിനി നായര്‍, ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, പ്രസിഡന്റ് പര്‍വീണ്‍ ചോപ്ര, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോയിസ്, ജയ്ഹിന്ദ് വാര്‍ത്ത ചീഫ് എഡിറ്റര്‍ ആഷ്ലി ജോസഫ് തുടങ്ങിയവര്‍ അനുശോചിച്ചു.