03:46pm 14/3/2016
ന്യൂഡല്‍ഹി: ഐ.എസ് വിഷയത്തില്‍ രാജ്യസഭയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തന്റെ പ്രസംഗത്തിന്റെ സീഡി ഉയര്‍ത്തിക്കാണിച്ചാണ് സഭയില്‍ പ്രതിപക്ഷ വിമര്‍ശത്തെ നേരിട്ടത്. ബി.ജെ.പി അംഗങ്ങള്‍ മുറിയില്‍ ചെന്ന് സീഡി ശ്രദ്ധിച്ച് കേള്‍ക്കണമെന്നും തന്റെ സംസാരത്തെ ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഗുലാം നബി പറഞ്ഞു. വിഷയത്തില്‍ ഗുലാം നബി മാപ്പു പറയേണ്ട ആവശ്യമില്ളെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. ജംഇയ്യത് ഉലമായെ ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിലാണ് ഗുലാംനബി ഐ.എസിനെയും ആര്.എസ്.എസ് നെയും സാമ്യപ്പെടുത്തി സംസാരിച്ചത്.
‘ഐ.എസ് പോലുള്ള തീവ്രവാദസംഘടനകളെ എതിര്‍ക്കുന്നതുപോലെ ആര്.എസ്.എസിനെയും എതിര്‍ക്കണം. ഐ.എസ് ഇസ്ലാമില്‍നിന്നും എത്ര തെറ്റായ കാര്യമാണോ ചെയ്യന്നത് അതുപോലത്തെന്നെയാണ് ആര്.എസ്.എസും’ ഇങ്ങനെയായിരുന്നു ആസാദ് പറഞ്ഞത്.താരതമ്യ പ്രസ്താവന വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ ബൗദ്ധിക പാപ്പരത്തമാണെന്നും ഐ.എസ് പോലുള്ള മൗലികവാദ സംഘടനകളെ അഭിമുഖീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ കഴിവില്ലായ്മയാണ് ഇതെന്നും ആര്.എസ്.എസ് ഇതേകുറിച്ച് പ്രതികരിച്ചത്. ഗുലാ നബിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വിയും പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആര്.എസ്.എസ് പരിഗണിക്കുമെന്നും അദ്ദഹേം പറഞ്ഞിരുന്നു.