08:49 am 15/10/2016
കൊച്ചി: ഐ.എസ്.എൽ മൂന്നാം സീസണിൽ മുംബൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. 58ാം മിനിറ്റിൽ ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് താരം മൈക്കൽ ചോപ്രയാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. അക്ഷമരായി ആർത്തു വിളിക്കുന്ന കാണികളുടെ പ്രതീക്ഷക്കൊത്തുയരാതെ നിരാശയുടെ നിമിഷങ്ങളായിരുന്നു മത്സരത്തിെൻറ ആദ്യപകുതി.
രണ്ടാം പകുതിയിൽ ഹെയ്തി താരം ബെൽഫോർട്ടിെൻറ ഗോൾ ശ്രമം ചോപ്ര വലയിലെത്തിക്കുകയായിരുന്നു. ഇതോടെ നാലു പോയിൻറുമായി സ്റ്റീവ് കോപ്പലിെൻറ കുട്ടികൾക്ക് പോയിൻറ് പട്ടികയിൽ മുന്നേറാം. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ഡൈനാമോസുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ബ്ലാസ്റ്റേഴ്സിന് ഒരു പോയിൻറ് ലഭിച്ചിരുന്നു.