ഒര്‍ലാന്റോയില്‍ കൂട്ടക്കൊല ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ഈഫല്‍ ഗോപുരം മഴവില്‍ വര്‍ണ്ണം വിരിയിച്ചു

08-56 PM 15-06-2016
unnamed
പി.പി.ചെറിയാന്‍

പാരിസ്: ഒര്‍ലാന്റോ നൈറ്റ് ക്ലബ് വെടിവെപ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഈഫല്‍ ഗോപുരം മഴവില്‍ നിറത്തില്‍ പ്രകാശപൂരിതമായി. തിങ്കളാഴ്ച(ജൂണ്‍ 14) ഈഫല്‍ ഗോപുരം വര്‍ണ്ണാഭമായത് ദര്‍ശിക്കുവാന്‍ വിനോദ സഞ്ചാരികള്‍ക്ക് അസുലഭ സന്ദര്‍ഭമാണ് ലഭിച്ചത്. പാരീസിലെ ജനങ്ങള്‍ ഒര്‍ലാന്റോയോടൊപ്പമാണ്. മേയര്‍ ആനി ഹിഡലാഗൊ പറഞ്ഞു.
പാരിസ് നഗരത്തിലെ ലൈറ്റുകളെല്ലാം മഴവില്‍ വര്‍ണ്ണവും, ചുവപ്പും, വെള്ളയും, നീലയും വര്‍ണ്ണങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. പാരിസ് കൗണ്‍സില്‍ അംഗങ്ങള്‍ മേയറുടെ അദ്ധ്യക്ഷതയില്‍ സിറ്റി ഹാളില്‍ ഒത്തുചേര്‍ന്ന് ഒരു മിനിട്ട് മൗനം ആചരിച്ചാണ് അമേരിക്കയിലെ സ്വവര്‍ഗ്ഗാനുരാഗികളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.