ഒര്‍ലാന്‍ഡോയില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

dhyanam_pic

4/2/2016
ജോയിച്ചന്‍ പുതുക്കുളം

ഫ്‌ളോറിഡ: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രീയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍ ഞലൗെൃൃലരശേീി രമ േരവൗൃരവ, 1211 ്ശിലഹമിറ ഞീമറ, ംശിലേൃ ഴമൃറലി, എഘ34787 പള്ളിയില്‍ വച്ച് ജീവിത നവീകരണ പെസഹാധ്യാനം നടത്തപ്പെടുന്നു.

ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ല്ക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ദൈവം വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയര്‍ത്തിയ ലോക പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ. ഷാജി തുമ്പേചിറയില്‍, ബ്രദര്‍ ജയിംസ്‌കുട്ടി ചമ്പക്കുളം, ബ്രദര്‍ പി.ഡി. ഡൊമിനിക്ക്, ബ്രദര്‍: ശാന്തിമോന്‍ ജേക്കബ് എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുക. അനുഗ്രഹീത ഗാനശുശ്രൂഷകന്‍ ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാധ്യാനം ഫെബ്രുവരി 12ാം തീയ്യതി വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ 9.30 വരെയും, 13ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 7മണിവരെയും, 14ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 7 മണിവരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിലേക്ക് പ്രവേശിക്കുന്ന ഈ അവസരം ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടന്നു വരുവാനും സഭാവിത്യാസഭേദമെന്യ ഏവരെയും ഇടവക വികാരി റവ.ഫാ.ജോര്‍ജ് ജോണ്‍(സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച്, ഒര്‍ലാന്‍ഡോ) ഈശോയുടെ നാമത്തില്‍ ക്ഷണിക്കുന്നു. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തിപ്രാര്‍ത്ഥനയും, ആന്തരികസൗഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മ അഭിഷേക പ്രാര്‍ത്ഥനയും, കുടുംബ നവീകരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോര്‍ജ് ജോണ്‍(വികാരി) ഫോണ്‍: 407 489 8978