ഓടികൊണ്ടിരുന്ന സ്‌കൂള്‍ ബസ്സിന്റെ ടയര്‍ ഊരി പോയി

12.25 AM 10-06-2016
BlowOut-Tire1
മട്ടാഞ്ചേരി: നാല്പത്തിയഞ്ചോളം വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ ടയര്‍ ഊരി പോയി. ബസ്സ് ആടി ഉലഞ്ഞതോടെ വിദ്യാര്‍ഥികള്‍ ഭയന്നു വിറച്ചു. ഇടക്കൊച്ചിയില്‍ വ്യാഴായ്ച്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വിദ്യാലയത്തിലേക്കുള്ള കുട്ടികളുമായി പോകുയായിരുന്ന ജ്ഞാനോദയം പബ്ലിക് സ്‌കൂള്‍ ബസ്സിന്റെ ടയറാണ് ഊരി പോയത്. ഇതോടെ നാട്ടുകാരും ഓടിയെത്തി. ജീവനക്കാര്‍ ടയര്‍ പുനസ്ഥാപിച്ചതോടെയാണ് യാത്ര തുടര്‍ന്നത്. വിദ്യാലയങ്ങള്‍ തുറക്കും മുന്‍പ് ആര്‍.ടി.ഒ മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയാണ് സ്‌കൂള്‍ ബസ്സുകള്‍ക്ക് ഓടുവാന്‍ അനുമതി നല്‍കിയത്.