ഓര്‍ലാന്റോ ഐ.പി.സി ക്ക് നവനേതൃത്വം

ഫ്ളോറിഡ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ സൌത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നും റവ.ജേക്കബ് മാത്യു സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചുവരികയും ചെയ്തു കൊണ്ടിരിക്കുന്ന ഓര്‍ലാന്റോ ഐ.പി.സിക്ക് പുതിയ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു.പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് ബ്രദര്‍ സാം ഫിലിപ്പ്, സെക്രട്ടറി ബ്രദര്‍ രാജു ഏബ്രഹാം പൊന്നോലില്‍, ട്രഷറാര്‍ ബ്രദര്‍ മനോജ് ഡേവിഡ്, കമ്മറ്റിഅംഗങ്ങളായി ജോനാഥാന്‍ ഏബ്രഹാം, ജോണ്‍ തോമസ്, മാത്യു ജോര്‍ജ്, നെബു സ്റ്റീഫന്‍, സ്റ്റീഫന്‍ ദാനിയേല്‍ എന്നിവര്‍ എക്സിക്യൂട്ടീവ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

ബ്രദര്‍ എ.വി.ജോസ് (മിഷന്‍ ഡയറക്ടര്‍), ബ്രദര്‍ ജോണ്‍ മാത്യു (ലൈബ്രററി ഡയറക്ടര്‍), സിസ്റ്റര്‍ ഷീബ ജോര്‍ജ് (ലേഡീസ് മിനിസ്ട്രീസ് ഡയറക്ടര്‍), ബ്രദര്‍ റിജോ രാജു (യൂത്ത് ഡയറക്ടര്‍), ഡാറില്‍ സിംഗ് (മ്യൂസിക് മിനിസ്ട്രീസ് ഡയറക്ടര്‍), സിസ്റ്റര്‍ ഫിലോ മാത്യു (ഇവാഞ്ചലിസം ഡയറക്ടര്‍), ബ്രദര്‍ ജോസഫ് കുര്യന്‍ (മെയിന്റയിന്‍സ് ടിം ഡയറക്ടര്‍), ബ്രദര്‍ സജിമോന്‍ മാത്യു, സിസ്റ്റര്‍ ഹെബ്സിബ ജോര്‍ജ് (ഓഡിറ്റേഴ്സ്) ബ്രദര്‍ കോശി മാത്യു (തേര്‍ഡ് സിഗ്നേച്ചറി) എന്നിവരെ കൂടാതെ വിവിധ സബ്കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.

വാര്‍ത്ത : നിബു വെള്ളവന്താനം