ഓല ടാക്‌സി ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു: യാത്രക്കാരി

03:53pm 15/5/2016
ola-story_647_090415051333
ബംഗളുരു: ഓല ടാക്‌സി സര്‍വീസിലെ ഡ്രൈവര്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. ബംഗളുരുവില്‍ ഇന്ദിരാ നഗറിലേക്ക് സവാരി പോകുന്നതിനായി ടാക്‌സി വിളിച്ച യുവതിയാണ് പരാതിക്കാരി. ബംഗളുരുവിലെ സി.എം.എച്ച് റോഡില്‍ വച്ചാണ് ഡ്രൈവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു.
എന്നാല്‍ പീഡനശ്രമം യുവതി ചെറുത്തതോടെ ഡ്രൈവര്‍ കാറുപേക്ഷിച്ച് രക്ഷപെട്ടു. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാറിനുള്ളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് യാത്രക്കാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബി.പി ബസവരാജു എന്നാണ് ഡ്രൈവറുടെ പേര്. ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് ഇയാളുടെ പേര് ലഭിച്ചത്. ഇയാള്‍ ഒളിവിലാണ്