02.25 Am 29/10/2016
തിരുവനന്തപുരം: കാട്ടാക്കടയിൽ കഞ്ചാവുമായി മൂന്ന് യുവാക്കളെ പിടികൂടി. മലയിൻകീഴ് മൂങ്ങോട് സ്വദേശികളായ ശരത്(28), ജിജോ(27), വിനീത് (24) എന്നിവരെയാണ് മലയിൻകീഴ് സിഐ ജയകുമാർ പിടികൂടിയത്. ഇവരിൽ നിന്നും കഞ്ചാവ് പൊതികളും കണ്ടെടുത്തു.
മൂന്നംഗ സംഘത്തിന് മറ്റൊരാളാണ് ബൈക്കിൽ കഞ്ചാവ് പൊതികൾ എത്തിച്ച് നൽകിയത് ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. മണലി, മൂങ്ങോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നു എന്ന വിവരം അറിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. ശാസ്താംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ കഞ്ചാവ ്കച്ചവടക്കാരുടെ താവളമായി മാറുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്