കണ്ണൂരില്‍ ടി.ടി.ഇക്ക് മര്‍ദനം; തിരുവനന്തപുരത്ത് ടി.ടി.ഇമാരുടെ മിന്നല്‍ പണിമുടക്ക്

01:49pm
05/02/2016
is
തിരുവനന്തപുരം: കണ്ണൂരില്‍ ടി.ടി.ഇയെ ഒരു സംഘം മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം സ്‌റ്റേഷനില്‍ ടി.ടി.ഇമാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. യാത്രക്കാര്‍ തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്. ഉത്തരവാദികളായവരെ സസ്‌പെന്‍ഡ് ചെയ്തില്‌ളെങ്കില്‍ ഉച്ചയോടെ പണിമുടക്ക് സംസ്ഥാന വ്യാപകമാക്കുമെന്ന് ടി.ടി.ഇമാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.
റെയില്‍വേ സെക്ഷന്‍ സീനിയര്‍ എഞ്ചിനീയറുടെ നേതൃത്വത്തില്‍ ആണ് ടി.ടി.ഇയെ മര്‍ദിച്ചതെന്നാണ് ആരോപണം. കഴിഞ്ഞ രാത്രി കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഗരീബ് രഥ് എക്‌സ്പ്രസില്‍ എത്തിയ ടി.ടി.ഇ ജയകുമാറിനാണ് മര്‍ദ്ദനമേറ്റത്.
ജോലിക്ക് ശേഷം കണ്ണൂര്‍ സ്‌റ്റേഷനില്‍ വിശ്രമമുറി ആവശ്യപ്പെട്ട ജയകുമാറിനെ മുറി നല്‍കാന്‍ കരാറുകാര്‍ തയാറായില്‌ളെന്ന് പറയുന്നു. പിന്നീട് നടന്ന തര്‍ക്കത്തിനിടെ മര്‍ദനമേല്‍ക്കുകയായിരുന്നു. ടി.ടി.ഇയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.