കത്തോലിക്കാ സഭയില്‍ സ്ത്രീപൗരോഹിത്വ ശുശ്രൂഷ- മാര്‍പാപ്പ പഠന കമ്മീഷനെ നിയമിക്കും

04:00pm 14/5/2016
– പി.പി.ചെറിയാന്‍
unnamed
വത്തിക്കാന്‍: റോമന്‍ കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ക്ക് പൗരോഹിത്വ തുല്യമായ ചുമതലകള്‍ നല്‍കുന്നതിനെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ കമ്മീഷനെ നിയമിക്കുന്നതിനുള്ള മാര്‍പാപ്പായുടെ തീരുമാനം വത്തിക്കാന്‍ ഇന്ന്(മെയ് 12 വ്യാഴം) ഔദ്യോഗീകമായി പ്രഖ്യാപിച്ചു.

റോമില്‍ 900 സ്ത്രീ സൂപ്പീരയര്‍മാരുമായി അടച്ചിട്ട മുറിയില്‍ 75 മിനിട്ടു നീണ്ടു നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മാര്‍പാപ്പ തന്റെ താല്‍പര്യം വ്യക്തമാക്കിയത്.

യഥാര്‍ത്ഥ പുരോഹിതരല്ലെങ്കിലും, പൗരോഹിത്യ ശുശ്രൂഷക്കു തുല്യമായ
കര്‍മ്മങ്ങള്‍ നടത്തുന്ന സ്ത്രീ ഡീക്കന്മാരെ നിയമിക്കുന്നതിനെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്.

മാസ് നടത്തുന്നതൊഴികെ വിവാഹം, മാമോദീസാ, ശവസംസ്‌ക്കാരം, പ്രസംഗം എന്നിവ നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിനെകുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടാകും.

ഇപ്പോള്‍ വിവാഹിതരായ പുരഷന്‍മാര്‍ക്ക് ഡീക്കന്‍മാരായി പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ആദിമ സഭയില്‍ സ്ത്രീകള്‍ക്കും ഡീക്കന്‍സ് സ്ഥാനം നല്‍കിയിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്