കനയ്യകുമാറിനെ കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍

23-03-2016
kanayya
കനയ്യകുമാറിനെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ കാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍. ഇന്ന് വൈകുന്നേരമാണ് കനയ്യകുമാര്‍ ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. രോഹിത് വെമൂലയുടെ മാതാവിനേയും കനയ്യ കുമാര്‍ കാണുന്നുണ്ട്.
കനയ്യയുടെ സന്ദന്‍ശിക്കുന്നതിനെത്തുടര്‍ന്ന് സര്‍വകലാശാലാ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാമ്പസിന്റെ പ്രധാന പ്രവേശന കവാടം ഒഴിച്ച് ബാക്കി എല്ലാ പ്രവേശന മാര്‍ഗങ്ങളും അടച്ചു.
മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പുറമെ നിന്നുള്ള വിദ്യാര്‍ഥികള്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് കാമ്പസിലേക്ക് പ്രവേശനം നിഷേധിച്ചു. അടുത്ത തിങ്കളാഴ്ച വരെ ക്ലാസുകളും ഉണ്ടായിരിക്കില്ല.
കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ സംഘര്‍ഷുമുണ്ടാക്കിയതിന് 25 വിദ്യാര്‍ഥികളെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റുചെയ്തിരുന്നു.
ജനവരി 17നാണ് സുഹൃത്തിന്റെ മുറിയില്‍ ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുല ആത്മഹത്യചെയ്തത്. രാഷ്ട്രീയ സംഘട്ടനത്തെത്തുടര്‍ന്ന് ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. രോഹിത് ഉള്‍പ്പടെ അഞ്ചുവിദ്യാര്‍ഥികളെയാണ് ഭരണസമിതി പുറത്താക്കിയത്.