കനയ്യനെ അടിച്ച് മൂത്രമൊഴിപ്പിച്ചെന്ന് അഭിഭാഷകന്‍

10:20 AM 23/02/2016
da6h790x

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ മൂന്ന് മണിക്കൂര്‍ മര്‍ദിച്ചെന്ന് ബി.ജെ.പി അനുഭാവമുള്ള അഭിഭാഷകന്‍ വിക്രംസിങ് ചൗഹാന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പട്യാല ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഭിഭാഷകനാണ് വിക്രംസിങ് ചൗഹാന്‍.

പൊലീസ് കസ്റ്റഡിയില്‍ വെച്ച് കനയ്യയെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചെന്നും ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ സാധുത സ്ഥീരീകരിച്ചിട്ടില്ല. ചൗഹാനെ കൂടാതെ യശ്പാല്‍ ശര്‍മ്മ, ഓം ശര്‍മ്മ എന്നീ അഭിഭാഷകരൂം വീഡിയോയില്‍ ഉണ്ട്.