കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി

09:00 AM 20/05/2016
download
തിരുവനന്തപുരം: ഇന്നലെ രാത്രി 11 ന് കന്യാകുമാരിയിൽ നിന്ന് തിരിച്ച കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് നാഗർകോവിലിനു സമീപം പാളം തെറ്റി. ഇന്നു പുലർച്ചെ 1.10 ന് ഇരണിയിൽ സ്റ്റേഷനടുത്താണ് അപകടം.ആർക്കും പരുക്കില്ല. ഇതേതുടർന്ന് പരശുറാം എക്സ്പ്രസ് അടക്കം നാഗർകോവിലിലേക്കും തിരിച്ചുമുളള ചില ട്രെയിനുകൾ വൈകുമെന്ന് ദക്ഷിണ റയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.