കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും രജത ജൂബിലി ആഘോഷവും

11:30PM 24/5/2016

– പി. പി. ചെറിയാന്‍
unnamed
ഡാലസ്: സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ േകരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങള്‍ക്കുവേണ്ടിയുളള വിവാഹ സഹായനിധി സമര്‍പ്പണവും മലങ്കര കത്തോലിക്ക സഭാ തലവന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും ജൂണ്‍ മാസം 12ന് നടത്തപ്പെടുന്നു. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുക്കുന്നതും ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2015 ഡിസംബര്‍ മാസം മലങ്കര കത്തോലിക്ക അമേരിക്കന്‍ ഭദ്രാസന തലവന്‍ തോമസ് മാര്‍ യാസേബിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചിരുന്നു.

പ്രസ്തു പരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കായി വികാരി ഫാ. ജോസഫ് നെടുമാന്‍ കുഴിയിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : വര്‍ഗീസ് മാത്യു, ജിം ചെറിയാന്‍, സുജന്‍ കാക്കനാട്: 972 222 2238