ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ത്രാല്‍ നഗരത്തിനടുത്ത ഗ്രാമത്തില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം മുതല്‍ സ്ഥലം സൈന്യം വളഞ്ഞിരുന്നു.
ഇവര്‍ ഒളിച്ചിരിക്കുന്ന വീട് വളഞ്ഞ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് എകെ 47 തോക്കുകള്‍ കണ്ടെടുത്തതായും തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
എന്നാല്‍ ഏറ്റുമുട്ടല്‍ വാര്‍ത്ത പുറത്തറിഞ്ഞതോടെ സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. സൈന്യത്തിനു നേരെ ഇവര്‍ കല്ലേറ് നടത്തി.