ശ്രീനഗർ: കശ്മീരിൽ സൈന്യത്തിന് നേരെ വീണ്ടും ഭീകരാക്രമണം. ആയുധധാരികളുടെ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും എട്ട്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് വൈകിട്ട് ശ്രീനഗറിലെ സകുറയിൽ സശസ്ത്ര സീമാ ബെൽ വിഭാഗം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ജോലി കഴിഞ്ഞ് ആറു വാഹനങ്ങളിലായി മടങ്ങിയ സൈനികർക്കുനേരെ ആയുധധാരികൾ വെടിവെച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചത്.
സംഭവ സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. നിയന്ത്രണ രേഖയിലെ മിന്നലാക്രമണത്തിന് ശേഷം തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ പാക് അതിർത്തിയിൽ നിന്ന് ഉണ്ടാകുന്നുണ്ട്.