09:40 am 25/10/2016
– ലാലു കുര്യാക്കോസ്
ന്യൂജേഴ്സി: കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 29, 30 (ശനി, ഞായര്‍) തീയതികളില്‍ കൊണ്ടാടുന്നു. ഒക്ടോബര്‍ 29-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് 6.30-നു വെരി റവ.ഡോ. ജോസഫ് സക്കറിയ കോര്‍എപ്പിസ്കോപ്പയുടെ (പ്രൊഫസര്‍ ഓഫ് തിയോളജി,എം.എസ്.ഒ.ടി.എസ്, വെട്ടിക്കല്‍, മുളന്തുരുത്തി) വചനശുശ്രൂഷയും തുടര്‍ന്ന് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബര്‍ 30-നു ഞായറാഴ്ച രാവിലെ 9.15-നു ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥനയിലും തുടര്‍ന്ന് 9.45-നു നടക്കുന്ന വി. മൂന്നിന്മേല് കുര്‍ബാനയിലും മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ തീത്തോസ് യല്‍ദോ (തീത്തോസ് തിരുമേനി) മുഖ്യ കാര്‍മികത്വം വഹിക്കും.
എല്ലാ വിശ്വാസികളും പെരുന്നാളില്‍ വന്ന് സംബന്ധിച്ച് പരിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു. രാവിലെ 11.45-നു നടക്കുന്ന പ്രദക്ഷിണത്തിനും, കൈമുത്തിനും ശേഷം വിഭവസമൃദ്ധമായ നേര്‍ച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് റോയ് പുതുശ്ശേരിക്കുടി & ഫാമിലി, ടിം & ടൈന് ഏബ്രഹാം, ജയിംസ് ജോര്‍ജ് & ഫാമിലി, വര്‍ഗീസ് കുര്യാക്കോസ് (സാജു) & ഫാമിലി, ജോര്‍ജ് ഏബ്രഹാം & ഫാമിലി എന്നിവരാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ.ഡോ. ജോയല്‍ ജേക്കബ് (361 236 5635), അസോസിയേറ്റ് വികാരി വെരി റവ. ഡേവിഡ് ചെറുതോട്ടില്‍ (973 610 5216), സെക്രട്ടറി അനീഷ ജേക്കബ് (551 689 5753), ട്രഷറര്‍ റീനു വര്‍ഗീസ് (973 767 7698).
ന്യൂജേഴ്സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.