കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ മരണം; അഞ്ച്‌ പേര്‍ക്ക്‌ പരുക്ക്‌

10:02pm 26/5/2016
images (4)

കണ്ണൂര്‍: കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചു. കണ്ണൂര്‍ മാക്കൂട്ടംചുരത്തിലെ പെരുമ്പാടിയിലായിരുന്നു അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. പുലര്‍ച്ചേ 3.30 ഓടെയായിരുന്നു അപകടം.
ചെക്ക്‌ പോസ്‌റ്റില്‍ നിറുത്തിയിട്ടിരുന്ന കാറിനുമുകളിലേക്ക്‌ ലോറി മറിയുകയായിരുന്നു. ടവേര കാറിന്‌ മുകളിലേക്കാണ്‌ ലോറി മറിഞ്ഞത്‌. പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ്‌ അപകടത്തില്‍പെട്ടവരെ പുറത്തെടുത്ത്‌.
വടകര സ്വദേശികളാണ്‌ മരിച്ചത്‌. വടകരയില്‍ നിന്ന്‌ കുടകിലേക്ക്‌ വിനോദയാത്ര പോയവരാണ്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ വിവരങ്ങള്‍. അപകടത്തില്‍ പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവരുടെ നില ഗുരുതരമാണെന്നാണ്‌ വിവരങ്ങള്‍.