കാലിഫോര്‍ണിയ കാമ്പസില്‍ വെടിവയ്പ്: രണ്ടു മരണം

01:12pm 2/6/2016
download (1)
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ യു.സി.എല്‍.എ കാമ്പസില്‍ ബുധനാഴ്ചയുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. എഞ്ചിനീയറിംഗ് ബില്‍ഡിംഗിലെ ഒരു ചെറിയ ഓഫീസിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്തുനിന്ന് ഒരു തോക്കും കണ്ടെടുത്തു. പുറമേനിന്നുള്ളവരല്ല അക്രമികള്‍ എന്ന് പോലീസ് അറിയിച്ചു.
ഈ കാമ്പസില്‍ 43,000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. വെടിവയ്പിനെ തുടര്‍ന്ന് കാമ്പസ് ഒരു ദിവസത്തേക്ക് അടച്ചിട്ടു.