10.02 PM 27/10/2016
ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ബാരാമുള്ള ജില്ലയില്‍ നിയന്ത്രണരേഖയിലെ താംഗ്ദാര്‍ സെക്ടറിലായിരുന്നു വെടിവയ്പ് നടന്നത്.
നേരത്തെ പാക് ഷെല്ലാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. ബിഹാര്‍ മോത്തിഹാരി സ്വദേശിയും ഹെഡ്കോണ്‍സ്റ്റബിളുമായ ജിതേന്ദര്‍ കുമാറാണ് കൊല്ലപ്പെട്ടത്. കാഷ്മീരിലെ ആര്‍എസ്പുര അരണിയ സെക്ടറിലായിരുന്നു ഷെല്ലാക്രമണം ഉണ്ടായത്. പാക് ആക്രമണത്തില്‍ ആര്‍എസ് പുര മേഖലയില്‍ ആറ് ഗ്രാമീണര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.