02.23 AM 29/10/2016
ശ്രീനഗർ: അഞ്ചു ഭീകരരും ഒരു പോലീസ് ഉദ്യോഗസ്ഥനുമടക്കം ആറുപേർ ജമ്മു കാഷ്മീരിൽ അറസ്റ്റിൽ. കുൽഗാം ജില്ലയിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. പ്രദേശത്ത് ലഷ്കർ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബടാമലൂ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു തെരച്ചിൽ. പിടിയിലായ ഭീകരരിൽനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കുപ്വാരയിലെ കർനായിൽനിന്നുള്ള പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്ക് ഭീകരരുമായുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ, കുൽഗാമിലെ വാംപോറയിൽ ഹിസ്ബുൾ മുജാഹുദീൻ ഭീകരൻ പിടിയിലായതായി റിപ്പോർട്ടുണ്ട്. എന്നാൽ ഈ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.