കിഷ്ക്കിന്ധ പാര്‍ക്കിലെ അപകടം; നവേദയ അപ്പച്ചന്റെ മകന്‍ അറസ്റ്റില്‍

04:12pm 14/5/2016
download (4)
ചെന്നൈ: കിഷ്ക്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പാര്‍ക്ക് ഉടമസ്ഥനായ നവോദയ അപ്പച്ചന്റെ മകനും മലയാളിയുമായി ജോസ് പുന്നൂസ്, മാനേജര്‍ ശക്തിവേല്‍ എന്നിവരെ കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാര്‍ക്കിലെ ഡിസ്കോ ഡാന്‍സര്‍ റൈഡ് തകര്‍ന്നാണ് ഒരാള്‍ മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് റൈഡ് തകര്‍ന്നുവീണത്.

ചെന്നൈയിലെ വെള്ളപ്പൊക്കത്തെതുടര്‍ന്ന് റൈഡുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മാസങ്ങളോളം പാര്‍ക്ക്് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും പാര്‍ക്ക് തുറന്നത്