ജോയി തുമ്പമണ്‍
09:55am
11/2/2016
കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളേജ് ആന്റ് സെമിനാരിക്ക് 2016 ഫെബ്രുവരി 5ന് സെനറ്റ് ഓഫ് സെറാമ്പൂര്‍ കോളേജ് (യൂണിവേഴ്‌സിറ്റി)യുടെ അംഗീകാരം ലഭിച്ചു.
സെറാമ്പൂര്‍ ബി.ഡി.കോഴേസുകളിലേക്കുള്ള അഡ്മിഷന്‍ 2016 മാര്‍ച്ചിലും ക്ലാസുകള്‍ മെയ്യിലും ആരംഭിക്കുന്നതാണ്.
സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം വെസ്റ്റ് ബംഗാളിലെ സെറാമ്പൂരിലാണ്. 1829 ലെ വെസ്റ്റ് ബംഗാള്‍ ഗവണ്‍മെന്റ് ചാര്‍ട്ടര്‍ പ്രകാരമാണ് സെറാമ്പൂര്‍ കോളേജിന് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചത്.
ഇന്ത്യാ ബൈബിള്‍ കോളേജ് ആന്റ് സെമിനാരിയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് സെറാമ്പൂര്‍ സെനറ്റിന്റെ അംഗീകാരം. ദേശീയതലത്തില്‍ സെമിനാരിയുടെ വളര്‍ച്ചയ്ക്കും അംഗീകാരത്തിനും ഇതു സഹായിക്കും.
1930ല്‍ പാസ്റ്റര്‍ കെ.ഈ.ഏബ്രഹാം കുമ്പനാട് ഹെബ്രോനില്‍ ആരംഭിച്ച വേദശാസ്ത്രപരിശീലനത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യ ബൈബിള്‍ കോളേജ് ആന്റ് സെമിനാരി. പാസ്റ്റര്‍ റ്റി.എസ് ഏബ്രഹാം (പ്രസിഡന്റ് എമിരിറ്റസ്) കഴിഞ്ഞ 64 വര്‍ഷങ്ങളായും, പാസ്റ്റര്‍ ഡോ.റ്റി.വത്സന്‍ ഏബ്രഹാം (പ്രസിഡന്റ്) കഴിഞ്ഞ 32 വര്‍ഷങ്ങളായും സ്ഥാപത്തിന് ശക്തമായ നേതൃത്വം നല്‍കിവരുന്നു.
വിവിധ തലങ്ങളിലായി 8 വ്യത്യസ്ത ബിരുദ കോഴ്‌സുകള്‍ ഇന്ത്യ ബൈബിള്‍ കോളേജ് ആന്റ് സെമിനാരിയില്‍ നടക്കുന്നു.
1993 വരെ കോളേജ് കോഴ്‌സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1994 മുതല്‍ കോളേജ് കോഴ്‌സായ ആ.ഠവ.നോടൊപ്പം റ്റാഫ്റ്റിയുടെ ഡിഗ്രി കൂടെ നല്‍കി തുടങ്ങി. അഠഅ അംഗീകാരമുള്ള ആ.ഠവ 200ലും, 98 ങ.ഉശ്. 2002 ലും ആരംഭിച്ചു. 2015 മുതല്‍ കൗണ്‍സിലിംഗില്‍ കോഴ്‌സ് ആരംഭിച്ചു. ഹോളിസ്റ്റിക് ചൈല്‍ഡ് ഡെവലപ്പ്‌മെന്റില്‍ ങ.അ കോഴ്‌സ് 2016 മെയ്യില്‍ ആരംഭിക്കും. ഇതുകൂടാതെ കഴിഞ്ഞ 15 വര്‍ഷങ്ങളായി വിദൂര വിദ്യാഭ്യാസവും സായാഹ്ന ക്ലാസുകളും കോളേജ് നടത്തിവരുന്നു.
2010 മുതല്‍ കുമ്പനാടിന് സമീപം കോഴിമലയില്‍ 38 ഏക്കര്‍ സ്ഥലവിസ്തൃതിയുള്ള പുതിയ ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ കോഴിമല ക്യാമ്പസ്, കുമ്പനാട് ഹെബ്രോന്‍ ക്യാമ്പസ് എന്നീ രണ്ടു ക്യാമ്പസുകളിലായി പ്രവര്‍ത്തനം നടക്കുന്നു.
സെറാമ്പൂര്‍ ഡിഗ്രി കോഴ്‌സുകളായ എന്നിവ കോഴിമല ക്യാമ്പസിലും ഏഷ്യ തിയോളജിക്കല്‍ അസോസിയേഷന്റെ ഇവയും ഇതരകോഴ്‌സുകളായ. എന്നിവ ഇരു ക്യാമ്പസുകളിലും നടക്കുന്നതാണ്.
അനുഭവസമ്പത്തും ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള 55ല്‍ പരം അദ്ധ്യാപകര്‍ കോളേജില്‍ പഠിപ്പിക്കുന്നു.