കൂടല്ലൂര്‍ പിക്‌നിക്ക് ജൂണ്‍ 19-ന്

11:40am 6/6/2016

ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍
Newsimg1_19236688
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കൂടല്ലൂര്‍ നിവാസികളുടെ സമ്മേളനവും സമ്മര്‍ പിക്‌നിക്കും ഡസ്‌പ്ലെയിന്‍സിലുള്ള ലയണ്‍സ് വുഡ് പാര്‍ക്കില്‍ (21 Desplains River Road, Desplains) വച്ച് ജൂണ്‍ 19-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ നടത്തുന്നതാണ്.

ഗൃഹാതുര സ്മരണകളെതൊട്ടുണര്‍ത്താനും, പഴയതും പുതിയതുമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കാനും അവസരം നല്‍കുന്ന ഈ സമ്മര്‍ പിക്‌നിക്കിലേക്ക് എല്ലാ കൂടല്ലൂര്‍ നിവാസികളേയും കൂടല്ലൂരില്‍ നിന്നും വിവാഹം കഴിച്ചവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ഇടിയാലില്‍ (224 392 6663), മാത്യു (കുട്ടച്ചന്‍ ) വടക്കേടത്ത് (312 231 0141), ജോര്‍ജ് പുതുശേരില്‍ (224 578 6794), മാത്യു ഇടിയാലില്‍ (630 205 7014) എന്നിവരുമായി ബന്ധപ്പെടുക. ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ അറിയിച്ചതാണി­ത്.