കെ. സുധാകരന്റെ വീടിന് മുന്നില്‍ നിന്ന് ആയുധധാരി പിടിയില്‍;

06:00pm 24/5/16
images (7)

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ വീടിന് മുന്നില്‍ ആയുധങ്ങളുമായി എത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. പാറക്കണ്ടിയിലെ വീടിന് മുന്നില്‍ നിന്നാണ് നാലംഗ സംഘത്തോടൊപ്പം ആയുധങ്ങളുമായി എത്തിയ മെയ്ത്തിരി രാജേഷ് എന്നയാള്‍ പിടിയിലായത്. പോലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് രാജേഷ് പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ബി.ജെ.പി പ്രവര്‍ത്തകനാണെന്നും ഇയാള്‍ മാറി മാറി പറയുന്നുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അതേമസയം സുധാകരന്റെ വീട് ആക്രമിച്ച് മാര്‍ക്‌സിസ്റ്റ് ആക്രമണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഡാലോചന നടന്നതായി സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
രാജേഷ് പോലീസിനോട് വെളിപ്പെടുത്തിയ പേരുകളില്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പം സുധാകരന്റെ വിശ്വസ്തനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസ്-ആര്‍.എസ്.എസ് ബന്ധത്തിന്റെ തെളിവാണെന്നും ജയരാജന്‍ പറഞ്ഞു.