കോൺഗ്രസുമായി ധാരണ: ബംഗാൾ ഘടകം രാഷ്​ട്രീയ അടവുനയം തെറ്റിച്ചു–യെച്ചൂരി

08:47am 31/05/2016
New Delhi (File Photo): Senior CPI leader Sitaram Yechury has been elected as the new General Secretary  of the party in Vishakapatnam on Sunday. PTI Photo(PTI4_19_2015_000102B)
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കിയ ബംഗാൾ ഘടകത്തി​െൻറ നടപടി കേന്ദ്രകമ്മിറ്റിയുടെ രാഷ്​ട്രീയ അടവുനയത്തിന്​​ വിരുദ്ധണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്​ സംബന്ധിച്ച തുടർ നടപടികൾ കേന്ദ്രകമ്മിറ്റി ചർച്ച ചെയ്​ത്​ തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. സിപിഎം പോളിറ്റ്​ ബ്യൂറോ യോഗത്തിന്​ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്​ ശേഷം തൃണമൂൽ കോൺഗ്രസ്​ വൻ തോതിൽ അക്രമം അഴിച്ചുവിടുകയാണ്​. അക്രമങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന്​ ഒരുമിച്ച്​ നീങ്ങാൻ ​ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പ്​ ഫലം അംഗീകരിക്കാൻ തയാറാകാത്ത ആർ.എസ്​.എസ്​ സിപിഎം പ്രവർത്തർകർക്കുനേരെ ആക്രമണം നടത്തുകയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.ആർഎസ്​എസ്​ ആക്രമണങ്ങളിൽ ഇതുവരെ രണ്ട്​ പാർട്ടി പ്രവർത്തകർ മരിക്കുകയും 82 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 41 ആക്രമണങ്ങളാണ്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​. അക്രമികളെ നിയന്ത്രിക്കാൻ കേരള സർക്കാർ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും യെച്ചൂരി പറഞ്ഞു.

രാജ്യവ്യാപകമായി ആർ.എസ്​.എസും ബി.ജെ.പിയും വർഗീയതയും വിഭാഗീയതയും വളർത്തുകയാണ്​. വർഗീയത വളർത്തി മുതലെടുക്കാനും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണ്​ ശ്രമം. ബജ്​റംഗ്​ദൾ ആയുധ പരീശീലനം നടത്തിയട്ടും ഉത്തർപ്രദേശ്​ സർക്കാർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിനെയും യെച്ചൂരി വിമർശിച്ചു.