02.16 AM 29/10/2016
കോഴിക്കോട്: കൈയേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോർപ്പറേഷൻ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നടൻ മാമൂക്കോയ. കൈയേറ്റം ഒഴിപ്പിക്കാൻ എന്ന പേരിൽ എത്തിയ പോലീസ് അപമര്യാദയായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
റോഡ് വികസനത്തിനായി പൊതുസ്ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ മാമൂക്കോയയുടെ വീടിന് മുന്നിലെ കോൺക്രീറ്റ് ഇട്ടഭാഗം കോർപ്പറേഷൻ അധികൃതർ വ്യാഴാഴ്ച പൊളിച്ചു നീക്കിയിരുന്നു. ഇതിനിടെയാണ് താരത്തോടെ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതെന്നാണ് ആരോപണം