കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം പിടിച്ചെടുത്തു.

08:05am 13/02/2016
th
കൊച്ചി: കൊച്ചി തുറമുഖത്ത് ഏഴ് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇറക്കുമതി ചെയ്ത ആഡംബര കാറില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടിയത്. 14 ചെയിനുകളായാണ് സ്വര്‍ണം കാറിലെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.