കോട്ടയം: ബാര്‍ കോഴ കേസില്‍ ഗൂഢാലോചനയുടെ ചുരുളഴിയുകയാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണി. സത്യം എത്രയും പെട്ടന്നു പുറത്തുവരും. െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. ബാറുടമ ബിജു രമേശിനൊപ്പം സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എസ്.പി ആര്‍. സുകേശനെതിരെ െ്രെകംബ്രാഞ്ച് ഒരു വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. മാണിക്ക് അനുകൂലമായേക്കാവുന്ന റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം.
അന്വേഷണത്തിലും തുടര്‍നടപടികളും ഗൂഢാലോചനയുണ്ടെന്ന് മാണി പരസ്യമായി ആരോപിച്ചിട്ടും ധനമന്ത്രിസ്ഥാനം രാജിവെക്കും വരെ െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട് പരിഗണിക്കപ്പെട്ടില്ല. ഒടുവില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിനും എതിരെ ബിജു രമേശ് കോഴയാരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണത്തിന്റെ സാധുത ചോദ്യംചെയ്യുന്ന പഴയ റിപ്പോര്‍ട്ട് പുറത്തായത്. ബിജു രമേശുമായുള്ള ബന്ധത്തിന്റെ പേരില്‍ സുകേശനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബാര്‍ കോഴ കേസ് ഫെബ്രുവരി 16ന് കോടതി പരിഗണിക്കുമ്പോള്‍ അനുകൂല തീരുമാനമോ പരാമര്‍ശങ്ങളോ ഉണ്ടായാല്‍ കോണ്‍ഗ്രസിനെതിരെ മാണി ശക്തമായി പ്രതികരിച്ചേക്കും.