11:27am 20/3/2016
കോഴിക്കോട്: വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കോഴിക്കോട് കല്ലായില്‍ തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കും തീപിടിച്ചാണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. പുലര്‍ച്ചേ മൂന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിമില്ലിന് പിന്നില്‍ കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കളില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രഥമിക നിഗമനം. കടകള്‍ പൂര്‍ണമായും കത്തിനശിച്ചു.
ഏഴ് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്.പുലര്‍ച്ചേ ആയതിനാല്‍ ആളപായം ഇല്ലെന്നാണ് വിവരങ്ങള്‍. വളരെ വേഗം തീപിടിക്കുന്ന ഈര്‍ച്ചപ്പൊടിക്കും വര്‍ണിഷിനും തീപിടിച്ചതോടെ തീ കൂടുതല്‍ പടരുകയായിരുന്നു. മൂന്ന് ഷെഡ്ഡുകളിലായി സുക്ഷിച്ചിരുന്ന തടികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.