ഗല്‍ഫ് നാട്ടിലേക്ക് അച്ചാറിനും വറുത്ത മാംസാഹാരങ്ങളും കൊണ്ടുപോകുന്നതിന് നിയന്ത്രണം

02:17pm 08/2/2016

800px-Cut-Mango-pickle

അബുദാബി : യു.എ.ഇിലേയ്ക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. മലയാളികളായ പ്രവാസികള്‍ക്ക് പ്രിയപ്പെട്ട അച്ചാറിനും മാംസാഹാരങ്ങള്‍ക്കുമാണ് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് അഹമ്മദ് ബിന്‍ ഫഹദാണ് ഇക്കാര്യം അറിയിച്ചത്.

നാട്ടില്‍ നിന്നും ഗള്‍ഫിലേയ്ക്ക് പോകുന്നവര്‍ ഭക്ഷണസാധനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് അച്ചാറുകളും എണ്ണയില്‍ വറുത്ത മാംസാഹാരങ്ങളുമാണ്. ഏറെനാള്‍ കേടുകൂടാതിരിക്കും എന്നതുകൊണ്ടാണ് പ്രവാസികള്‍ ഇവയിലേയ്ക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം. എന്നാല്‍, ഇവ ഇനി യു.എ.ഇയിലേയ്ക്ക് പ്രവേശിപ്പിക്കില്ല. എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍, മാംസം, തൈര്, മത്സ്യം എന്നിവയ്ക്കാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കുട്ടികളുടെ ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങളും പഴങ്ങളും പച്ചക്കറികളും പത്തുകിലോ വരെ കൊണ്ടുപോകാന്‍ അനുമതിയുണ്ട്.