04:05pm
6/2/2016
വാഷിങ്ടണ്‍: 1971ലെ അപ്പോളോ14 ദൗത്യത്തില്‍ ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരി എഡ്ഗര്‍ മിച്ചല്‍ (85) അന്തരിച്ചു. ഈ വിജയകരമായ ദൗത്യത്തിന്റെ 45ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് എഡ്ഗര്‍ മിച്ചല്‍ ലോകത്തൊട് വിടപറഞ്ഞത്.
അപ്പോളോ 14 കമാണ്ടര്‍ അലന്‍ ഷെപ്പേര്‍ഡിന്റെ കൂടെയാണ് മിച്ചല്‍ ചാന്ദ്രദൗത്യചന്ദ്രനിലെ ഫ്രാ മൗറോ ഹൈലാന്‍ഡ്‌സിലാണ് ഇദ്ദേഹം കാലുകുത്തിയത്. ത്തില്‍ പങ്കാളിയായത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സാങ്കേതിക ഉപകരണങ്ങള്‍ ഘടിപ്പിക്കുക, ചന്ദ്രന്റെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയായിരുന്നു ഇവരുടെ ദൗത്യം.
ചന്ദ്രോപരിതലത്തില്‍ ഏറ്റവും ദൂരം സഞ്ചരിച്ച റെക്കോര്‍ഡ് ഇവരുടെ പേരിലാണ്. ചന്ദ്രനില്‍ കൂടുതല്‍ സമയം ചെലവഴിച്ചു എന്ന റെക്കോര്‍ഡും എഡ്ഗറിനും മിഷേലിനും തന്നെയാണ്. 33 മണിക്കൂറാണ് മൊത്തം ഇവര്‍ അവിടെ ചെലവഴിച്ചത്. ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യമായി കളര്‍ ടി.വിയില്‍ വിവരങ്ങള്‍ അയച്ചുവെന്ന പ്രത്യേകകതയും ഇവരുടെ ദൗത്യത്തിനുണ്ടായിരുന്നു.
ചന്ദ്രോപരിതലത്തില്‍ നിന്ന് കല്ലുകളും മണ്ണും ശേഖരിക്കാന്‍ മിച്ചല്‍ സഹായിച്ചു. ഇത് യു.എസിലെ 187 ശാസ്ത്ര കേന്ദ്രങ്ങളിലും 14 രാജ്യങ്ങള്‍ക്കും പഠനത്തിനായി വിതരണം ചെയ്തിരുന്നു.
നാസ, യു.എസ് നേവി എന്നിവിടങ്ങളില്‍ അദ്ദേഹം ഉദ്യോഗസ്ഥനായിരുന്നു. ദി വേ ഓഫ് ദി എക്‌സപ്ലോറര്‍ എന്ന പുസ്‌കവും എഴുതിയിട്ടുണ്ട്.