ചരക്ക് വിമാനം അന്റൊനോവ് ഇന്ത്യയിലെത്തി

06:11pm 13/5/2016
download (4)
മുംബൈ: ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം അന്റെനോവ് എ.എന്‍-225 മ്രിയ ഇന്ത്യയില്‍ എത്തി. ഹൈദരാബാദിലെ രാജീവി ഗാന്ധി വിമാനത്തിവളത്തിലാണ് മ്രിയ പറന്നിറങ്ങിയത്. ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കൂടുതല്‍ നീളം കൂടിയതും ഭാരമുള്ളതുമായ വിമാനവും മ്രിയ ആണ്. 640 ടണ്‍ ആണ് പരമാവധി ടേക്ക് ഓഫ് ഭാരം. ഏറ്റവും വലിയ ചിറകുകളും മ്രിയയ്ക്ക് സ്വന്തമാണ്. ആറ് ടര്‍ബോഫാന്‍ എഞ്ചിനുകളുടെ സഹായത്തോടെയാണ് വിമാനം പ്രവര്‍ത്തിക്കുന്നത്.
അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സ് കമ്പനിയും യുക്രൈനിലെ അന്റൊനിക് കകമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മ്രിയ ഇന്ത്യയില്‍ എത്തിയത്.