ചലച്ചിത്ര സംവിധായകന്‍ മോഹന്‍രൂപ് അന്തരിച്ചു.

12:48PM 01/3/2016
mohan roop

തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രൂപിനെ മരിച്ച നിലയില്‍ കണ്ടത്തെി. തൃശൂര്‍ കിഴക്കേക്കോട്ട മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ കരിമ്പനക്കല്‍ വീട്ടിലാണ് മരിച്ചതായി കണ്ടത്. മരണ കാരണം വ്യക്തമല്ല. 1984ല്‍ വേട്ട എന്ന സിനിമയിലൂടെ ചലചിത്ര സംവിധാന രംഗത്തേക്ക് എത്തിയത്. നുള്ളി നോവിക്കാതെ, ഇവരെ സൂക്ഷിക്കുക, വര്‍ഷങ്ങള്‍ പോയതറിയാതെ, ശില്‍പി, എക്‌സ്‌ക്യൂസ്മീ..ഏതു കോളജിലാ, സ്പര്‍ശം, തമിഴ് ചിത്രങ്ങളായ കണ്‍കള്‍ അറിയാമല്‍, തൂത്തുവന്‍ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവവും മുസ്രിസ് പൈതൃകവും ഇന്ത്യയിലെ പുരാതന തുറമുഖങ്ങളും എല്ലാം ചേര്‍ത്ത് ഒരു ചരിത്ര ഡോക്യു-ഫിക്ഷന്‍ ഒരുക്കാനുള്ള തയാറെടുപ്പിലായിരുന്നു.