01:21pm 25/2/2016
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഡൈനാമോ കിയവിനെ കീഴടക്കി.3-1 എന്ന സ്കോറിനാണ് പെല്ലഗ്രിനിയുടെ സംഘം വിജയതീരത്തെത്തിയത്. 15ാം മിനിട്ടില്‍ സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കോര്‍ണറില്‍ നിന്നും കിട്ടിയ പന്ത് അര്‍ജന്റീനന്‍ താരം ക്യത്യമായി വലക്കകത്താക്കുകയായിരുന്നു. 40ാം മിനിട്ടില്‍ ഡേവിഡ് സില്‍വ രണ്ടാം ഗോള്‍ നേടി സിറ്റിയുടെ ലീഡ് നില വര്‍ധിപ്പിച്ചു. 58ാം മിനിട്ടില്‍ വിറ്റാലി ബയാല്സ്കിയിലൂടെ ഡൈനാമോ കിയവ് ആദ്യഗോള്‍ നേടി. മത്സരം അവസാനിക്കാനിരിക്കെ 90ാം മിനിട്ടില്‍ യായ ടൂറെ കിടിലന്‍ ഹെഡറിലൂടെ ഡൈനാമോ കിയവിന്റെ വല കുലുക്കി. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ പി.എസ്.വി ഐന്തോവന്-അത്ലറ്റികോ മഡ്രിഡ് മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
പ്രീമിയര്‍ ലീഗിലെയും എഫ്.എ കപ്പിലെയും തുടര്‍ച്ചയായ തോല്‍വികള്‍ക്കു പിന്നാലെയാണ് സിറ്റി മത്സരക്കാനിറങ്ങിയത്. പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നിവരോടും എഫ്.എ കപ്പ് അഞ്ചാം റൗണ്ടില്‍ ചെല്‍സിയോടും (51) തകര്‍ന്നടിഞ്ഞാണ് സിറ്റി യുക്രെയ്നില്‍ കളത്തിലിറങ്ങിയത്. ഡൈനാമോ കിയവിനെതിരായ വിജയം പെല്ലഗ്രിനിയുടെ സംഘത്തിന് തിരിച്ചുവരവായി.