ചെരിപ്പ്‌ ഊരി അടിക്കാന്‍ വന്നവന്‌ ജോയ്‌ മാത്യു നല്‍കിയ മറുപടി

06:50pm 11/5/2016
download (5)
തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ തുറന്നുപറയുന്നതിന്‌ യാതൊരു മടിയും കാണിക്കാത്തയാളാണ്‌ ജോയ്‌ മാത്യൂ. പ്രേക്ഷകര്‍ എന്ത്‌ കരുതും എന്നോര്‍ത്ത്‌ സ്വന്തം രാഷ്ര്‌ടീയ നിലപാട്‌ വ്യക്‌തമാക്കാനാവാതെ ആകുലപ്പെടുന്ന ഒരാളല്ല താനെന്നും ജോയ്‌ മാത്യു പറയുന്നു. ശരി എന്ന്‌ തോന്നിയാല്‍ ശരിയുടെ പക്ഷം ചേരാനും എനിക്ക്‌ മടിയില്ലെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിന്റെ കവര്‍പേജ്‌ ഫേസ്‌ബുക്കില്‍ ജേയ്‌ മാത്യൂ ഷെയര്‍ ചെയ്‌തിരുന്നു. .തലക്കെട്ട്‌ വായിച്ചു മാത്രം തീരുമാനമെടുക്കുന്നവര്‍ ശ്രദ്ധിക്കുക ,തലക്കെട്ടിലല്ല തലക്കുള്ളിലാണു കാര്യമെന്നും അദ്ദേഹം ഫേസ്‌ബുക്ക്‌ പോസ്‌റ്റിനൊപ്പം പറഞ്ഞു.