ജിഷയുടെ ചേച്ചി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഉത്തരവായി

09:07am 31/5/20116
deepa-jisha

പെരുമ്പാവൂര്‍: ദലിത് കുടുംബത്തിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജിഷയുടെ ചേച്ചി ദീപയ്ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ജോലി നല്‍കുവാന്‍ ഉത്തരവായി. കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ താലൂക്ക് അറ്റന്‍ഡര്‍ ആയാണ് ദീപയെ നിയമിക്കുക. കൂടാതെ ജിഷയുടെ കുടുംബത്തിന് മുടക്കുഴയില്‍ പണികഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. എന്നാല്‍ ജിഷയുടെ മാതാവ് രാജേശ്വരിയെ വാടക വീട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടി വൈകുകയാണ്. രാജേശ്വരിക്കായി ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള വനിതാ പോലിസിന്റെ സേവനം 24 മണിക്കൂര്‍ ഷിഫ്റ്റ് അനുസരിച്ച് ഡ്യൂട്ടി ഏല്‍പ്പിച്ചിരിക്കുകയാണ്. പുതിയ അന്വേഷണ സംഘം വന്നതോടെയാണ് ഈ തീരുമാനം. ഇതുവരെ മഫ്തിയിലായിരുന്ന വനിതാ പോലിസ് ഡ്യൂട്ടി ഡ്രസിലാണ് രാജേശ്വരിക്കൊപ്പം നില്‍ക്കുന്നത്. നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലിസ് പലതവണ രാജേശ്വരിയോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും രാജേശ്വരി ഒന്നും വിട്ട് പറയാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ പുതിയ അന്വേഷണസഘം രാജേശ്വരിയെ ചോദ്യം ചെയ്യാന്‍ ഇടയുണ്ട്