ജിഷയുടെ പിതാവിന്റെ ആരോപണം നിഷേധിച്ച് മെമ്പര്‍

09:39am 30/5/2016
download (1)

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു തനിക്കെതിരെ നടത്തിയ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് പഞ്ചായത്ത് മെമ്പര്‍ സുനില്‍. 26ാം തീയതി താന്‍ അയല്‍വാസി കൂടിയായ പാപ്പുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തന്റെ മകളെ കൊന്നവരെ ഇതുവരെ പോലിസ് പിടികൂടിയില്ലന്നും ഇപ്പോള്‍ തനിക്കെതിരെ ചിലയാളുകള്‍ അപകീര്‍ത്തീകരമായ കാര്യങ്ങള്‍ പറയുകയാണെന്നും ഇതിനെതിരെ പരാതി നല്‍കാന്‍ മെമ്പര്‍ സഹായിക്കണമെന്നും പാപ്പു തന്നോട് ആവശ്യപെട്ടിരുന്നു. ഇത് പ്രകാരം താന്‍ പരാതി തയ്യാറാക്കുകയും പാപ്പു ഇതില്‍ ഒപ്പിടുകയും ചെയ്തു. അദ്ദേഹം തന്നെയാണ് ഐജിയ്ക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്തത്. അരമണിക്കൂറുകളോളം ഐജിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം തന്റെ കയ്യില്‍ ചായ കുടിക്കാന്‍ പോലും പൈസയില്ലായെന്നും പറഞ്ഞപ്പോള്‍ താന്‍ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. അയല്‍വാസിയെന്ന നിലയില്‍ ഇതിന് മുമ്പും സഹായിച്ചിട്ടുണ്ട്. മറ്റാരുടേയോ പ്രേരണയാല്‍ ആണ് ഇപ്പോള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് സുനില്‍ പറഞ്ഞു. തന്റെ കൂടെ പോലിസ് ഉദ്യോഗസ്ഥനായ വിനോദ് ഉണ്ടായിരുന്നില്ല. താന്‍ അവിടെയെത്തി ഏറെ കഴിഞ്ഞാണ് വിനോദ് അവിടെ എത്തിയത്. തന്റെ പൊതുജീവിതം തുറന്ന പുസ്തമാണന്നും സുനില്‍ പറഞ്ഞു