ജൂലൈ ഒന്നിന് കബാലി

09:02am 21/5/2016

അധോലോക നേതാവ് കബലീശ്വരനായി സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് അഭിനയിക്കുന്ന കബാലിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ഓഡിയോ ജൂണ്‍ ആദ്യ വാരം എത്തും. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി.
സന്തോഷ് നാരായണനാണ് കബാലിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കലൈപുലി എസ്. താണുവാണ് കബാലി നിര്‍മ്മിക്കുന്നത്. മധ്യവയസ്‌കനായ ഒരു അധോലോക നായകന്റെ വേഷമാണ് ചിത്രത്തില്‍ രജനി കൈകാര്യം ചെയ്യുന്നത്. രാധിക ആപ്‌തെ രജനിയുടെ ഭാര്യയായും ധന്‍സിക മകളായും അഭിനയിക്കുന്ന ചിത്രത്തില്‍ കിഷോര്‍, നാസര്‍, ദിനേശ് രവി, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ഏപ്രില്‍ 30ന് യൂട്യൂബില്‍ എത്തിയ കബാലി ടീസറിന് വന്‍ പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. 1.87 കോടി പേര്‍ ഇതിനകം കബാലി ടീസര്‍ കണ്ടു കഴിഞ്ഞു.download (5)