09:49 AM 03/11/2016
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഐ.ജിയായിരിക്കെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തതിൽ ചട്ടലംഘനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. കേസ് അന്വേഷിക്കാമെന്ന നിലപാടിലാണ് സി.ബി.ഐ.
ഐജിയായിരിക്കെ ജേക്കബ് തോമസ് അവധിയെടുത്ത് കൊല്ലത്ത സ്വകാര്യ മാനേജ്മെന്റ് കോളജിലന്റെ ഡയറക്ടറായതിലെ ചട്ടലംഘനമാണ് ഹരജിയിലെ പ്രധാന ആരോപണം.