ജേക്കബ് തോമസിനെതിരായ നടപടി: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിയില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയായി കൊടുക്കുന്നത്. പത്രലേഖകര്‍ സ്വപ്‌നലോകത്താണ്. ഡി.ജി.പി.ക്കെതിരായ നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കും-ചെന്നിത്തല പറഞ്ഞു.

ജയിലിലുള്ള തടിയന്റവിട നസീര്‍ സഹായികള്‍ക്ക് സന്ദേശം കൈമാറിയതില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

11,289 thoughts on “ജേക്കബ് തോമസിനെതിരായ നടപടി: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി