ജോമോന്‍ കുളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു

09:44am 01/3/2016

ജോയിച്ചന്‍ പുതുക്കുളം
jomonlkalapurackel_pic

ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ബഫോമായുടെ 2016-18 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ജോമോന്‍ കുളപ്പുരയ്ക്കലിനെ പാം ബീച്ച് കേരളാ അസ്സോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്തു .

വിവിധ കലാ സാംസ്‌കാരിക വേദികളിലും, സംഘാടക പ്രവര്‍ത്തനങ്ങളിലും ബഹുമുഖ പ്രവര്‍ത്തന മികവു സംഭാവന ചെയ്തി’ുള്ള ജോമോന്‍ ഫോമായുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ അനേകം സ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഫോമ പോലെ ഒരു മഹത് സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം മുതല്‍കൂ’ാകുമെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡോഴ്‌സ് ചെയ്യുതെു ഭാരവാഹികളായ ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), ജിജോ ജോസ്.(വൈസ് പ്രസിഡന്റ്) ,ജോയി ത’ില്‍ (സെക്രട്ടറി), ഡോക്ടര്‍ ജഗതി നായര്‍ (ജോയിന്റ് സെക്രട്ടറി), മാത്യു തോമസ് (ട്രഷറര്‍), റെജി സെബാസ്റ്റ്യന്‍ (ജോയിന്റ് ട്രഷറര്‍), കമ്മിറ്റി മെമ്പര്‍മാരായ ജോര്‍ജ് സാമുവല്‍,ലൂക്കോസ് പൈനുങ്കല്‍, ബിജു ആന്റണി, രാജു ജോസ്, ഓഡിറ്റര്‍മാരായ അന്തോനി ചാത്തം, മാത്യു ബെഞ്ചമിന്‍ എന്നിവര്‍ അറിയിച്ചു .